ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ തലശ്ശേരി ബ്ളോക്കിലാണ് പിണറായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പിണറായി, എരുവെട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പിണറായി ഗ്രാമപഞ്ചായത്തിനു 20.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കോട്ടയം പഞ്ചായത്തും,തെക്ക് കതിരൂര്‍,എരഞ്ഞോളി പഞ്ചായത്തുകളും, പടിഞ്ഞാറ് ധര്‍മ്മടം പഞ്ചായത്തും അണ്ടലൂര്‍-മേലൂര്‍പുഴയും, വടക്ക് പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളും അഞ്ചരക്കണ്ടി പുഴയും ആകുന്നു. മൂന്നുഭാഗവും നദികളാല്‍ ചുറ്റപ്പെട്ട, പ്രകൃതി രമണീയവും, ജലസമൃദ്ധികൊണ്ട് ഫലഭൂയിഷ്ഠവും, സസ്യജാല സമൃദ്ധവുമായ ഗ്രാമമാണ് പിണറായി പഞ്ചായത്ത്. കുന്നുകളും, ചെരിവുകളും, സമതലവും, നദീതീരപ്രദേശവും അടങ്ങുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. വയലുകളും, കുളങ്ങളും, തോടുകളും ഇടകലര്‍ന്ന് കിടക്കുന്ന പിണറായി തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. വടക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍...
കൂടുതൽ വായിക്കുക